ആളൂർ ഗ്രാമപഞ്ചായത്ത് 2020 വർഷത്തെ ലൈഫ് പദ്ധതി ഗുണഭോക്തൃ സംഗമം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോർജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആളൂർ കുടുംബശ്രീ ഹാളിൽ നടന്ന സംഗമത്തിൽ 55 ഗുണഭോക്താക്കൾ പങ്കെടുത്തു.

ആദ്യ ഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരായ 35 പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളെയും 20 ജനറൽ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളെയുമാണ് തെരഞ്ഞെടുത്തത്.

ക്ഷേമകാര്യ ചെയർപേഴ്സൺ ഷൈനി തിലകൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ രതി സുരേഷ്, ധിപിൻ പാപ്പച്ചൻ, ഓമന ജോർജ്, പി സി ഷണ്മുഖൻ, ജിഷ ബാബു, സവിത ബിജു, പ്രസാദ്, രേഖ സന്തോഷ്‌, മിനി പോളി, മിനി സുധീഷ്, കെ ബി സുനിൽ, യു കെ പ്രഭാകരൻ, മേരി ഐസക്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ ഗീത, ഷിഫാന, സുമ, എഞ്ചിനീയർമാരായ ജോഷ്വാ, മായ, ജൂനീഷ എന്നിവരും പങ്കെടുത്തു.