കൊണ്ടോട്ടി നഗരസഭയിലെ ലൈഫ് – പി.എം.എ വൈ ഭവന പദ്ധതി 5, 6 ഡി.പി.ആറിൽ ഉൾപ്പെട്ട 506 ഗുണഭോക്താക്കളുടെ എഗ്രിമെന്റ് ക്യാമ്പ് ആരംഭിച്ചു. ഒന്നാം ഘട്ടം 100 കുടുംബങ്ങൾ ഇന്നലെ നഗരസഭയുമായി കരാർ ഉടമ്പടി വെച്ചു. ഇതോടെ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ആദ്യ ഗഡു നൽകുന്നതിനുള്ള നടപടികൾ ആരംഭിക്കും. നഗരസഭ കെട്ടിട നിർമ്മാണ അനുമതി നൽകിയ എല്ലാ ഗുണഭോക്താക്കൾക്കും ഭവന നിർമ്മാണ പ്രവൃത്തിക ആരംഭിക്കാം. ജനുവരി 5 ന് നഗരസഭയിൽ വെച്ച് നടന്ന ഏകദിന പെർമിറ്റ് ക്യാമ്പിൽ 150 ഓളം ഗുണഭോക്താക്കൾ ബിൽഡിങ് പെർമിറ്റ് കരസ്ഥമാക്കിയിരുന്നു.
നഗരസഭയിൽ നടന്ന എഗ്രിമെന്റ് ക്യാമ്പ് ചെയർപേഴ്സൺ സി.ടി ഫാത്തിമത്ത് സുഹറാബി ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ എ.മുഹിയുദ്ദീൻ അലി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സി മിനിമോൾ , അബീന പുതിയറക്കൽ, റംല കുടവണ്ടി , കൗൺസിലർമാരായ സി.സുഹൈറുദ്ധീൻ , കോട്ട വീരാൻകുട്ടി, കെ പി ഫിറോസ് , കോട്ട ശിഹാബ് , ഉമ്മർ ഫാറൂഖ് , വെട്ടോടൻ അലി, ബിബിൻ ലാൽ , അസ്മാബി, സൗദാബി , റഹ്‌മത്തുള്ള, മുനീറ, നിമിഷ, സെക്രട്ടറി എച്ച്.സീന, സനൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.