കല്‍പ്പറ്റ: ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്റ് ആന്‍ഡ് പഞ്ചായത്തുരാജില്‍ നടന്ന ദേശീയ ഗ്രാമീണ ഗവേഷകസംഗത്തില്‍ കേരളത്തില്‍ നിന്നുള്ള ഗ്രാമീണ ഗവേഷകരുടെ കണ്ടെത്തലുകള്‍ക്ക് പുരസ്‌കാരം. കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍, ഗ്രീന്‍ എനര്‍ജി, മാലിന്യ സംസ്‌കരണം, സുസ്ഥിര ഭവനനിര്‍മ്മാണം, ആരോഗ്യസംരക്ഷണം, കുടിവെള്ളം – ശുചിത്വം, സുസ്ഥിര ഉപജീവനം എന്നിങ്ങനെ ഏഴു വിഭാഗങ്ങളിലാണ് പ്രദര്‍ശനവും മത്സരവും സംഘടിപ്പിച്ചത്. ഇതില്‍ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് സ്വദേശിയായ ഷാജി വര്‍ഗീസിന് സുസ്ഥിര ഭവന നിര്‍മ്മാണത്തിലും, കണ്ണൂരിലെ പി. അജയന് കുടിവെള്ളം ശുചിത്വം എന്ന വിഭാഗത്തിലും വയനാട്ടുകാരി ഒലി അമന്‍ ജോധക്ക് സുസ്ഥിര ഉപജീവനം എന്ന വിഭാഗത്തിലുമാണ് അംഗീകാരം ലഭിച്ചത്. 50,000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. ഓട്ടോമാറ്റിക് ഡെസ്റ്റ് റിമൂവിംഗ് സിസ്റ്റമാണ് ഷാജി വര്‍ഗീസ്
പ്രദര്‍ശിപ്പിച്ചത്. വയര്‍ലെസ് വാട്ടര്‍ ലെവല്‍ ഓട്ടോമാറ്റിക് കണ്‍ട്രോള്‍ സിസ്റ്റമായിരുന്നു അജയന്റേത്. തേനീച്ചയുടെ കൂട്ടുകാരി എന്നറിയപ്പെടുന്ന ഒലി അമന്‍ ജോധ തേന്‍ പകരുന്ന യന്ത്രമാണ് പ്രദര്‍ശിപ്പിച്ചത്. എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെ നേതൃത്വത്തിലാണ് ഗവേഷകര്‍ സംഗമത്തില്‍ പങ്കെടുത്തത്.
