മുൻ മേപ്പയൂർ എംഎൽഎയും മുതിർന്ന മുസ്ലിം ലീഗ് നേതാവുമായ പണാറത്ത് കുഞ്ഞിമുഹമ്മദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
നിയമസഭാ സാമാജികനെന്ന നിലയിൽ നാടിന്റെ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെട്ട അദ്ദേഹം നാദാപുരം മേഖലയിലെ സാമൂഹിക പ്രവർത്തനങ്ങളിൽ വലിയ പങ്കുവഹിച്ച വ്യക്തിയായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.