പുന്നപ്ര തെക്ക് പഞ്ചായത്തിലെ 1343 കുടുംബങ്ങൾക്ക് കുടിവെള്ള ടാങ്കുകൾ വിതരണം ചെയ്തു. 500 ലിറ്റർ സംഭരണശേഷിയുള്ള ടാങ്കുകളാണ് മത്സ്യത്തൊഴിലാളി, എസ് സി വിഭാഗങ്ങളിലുൾപ്പെട്ട കുടുംബങ്ങൾക്കായി നൽകിയത്. 3150 രൂപ വില വരുന്ന ടാങ്കിന് 25 ശതമാനം തുക മാത്രമാണ് ഗുണഭോക്തൃ വിഹിതമായി ഈടാക്കിയത്. എച്ച് സലാം എം എൽ എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പൂമീൻ പൊഴി പാലത്തിന് സമീപം ചേർന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻറ് പിജി സൈറസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ്മ ദുവനചന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ പി പി ആന്റണി, എൻ കെ ബിജുമോൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ എം ഷീജ, പഞ്ചായത്തംഗങ്ങളായ ഷക്കീല നിസാർ, ജീൻ മേരി, റംല ഷിഹാബുദ്ദീൻ, ഉഷ ഫ്രാൻസിസ്, പഞ്ചായത്ത് സെക്രട്ടറി വി എം സജി, പഞ്ചായത്ത് സൂപ്രണ്ട് ജോഷി, ഡി അശോക് കുമാർ എന്നിവർ സംസാരിച്ചു.