സെൻറ്റർ  ഫോർ സോഷ്യോ-എക്കണോമിക്ക് ആൻഡ് എൻവയൺമെൻറ്റൽ സ്റ്റഡീസ് (സി എസ് ഇ എസ്) ‘മാറുന്ന കേരളത്തിന്റെ  വെല്ലുവിളികൾ: ആരോഗ്യം, ജനസംഖ്യാമാറ്റം’ എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു.  ‘ഡയലോഗ്സ് ഓൺ കേരള ഡെവലപ്പ്‌മെൻറ്റ്’ എന്ന കോൺഫറൻസ് പരമ്പരയുടെ ഭാഗമായാണ് ചർച്ച നടന്നത്. രണ്ടു സമാന്തര സെഷനുകളിലായി സർക്കാർ സംവിധാനങ്ങളും ‘കേരളത്തിന്റെ  മാറുന്ന ആരോഗ്യ സാഹചര്യവും’ , ‘വയോജനാരോഗ്യവും പരിചരണവും’ എന്നീ വിഷയങ്ങൾ  കോൺഫറൻസ് ചർച്ച ചെയ്തു.

ഡോ. സി.കെ. ജഗദീശൻ (മുൻ ഡെപ്യൂട്ടി ഡിഎച്ച്എസ് പ്ലാനിംഗ്), ഡോ. ഡി. രാധാ ദേവി (മുൻ പ്രൊഫസർ, ഇൻറ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ്) എന്നിവർ അധ്യക്ഷത വഹിച്ച സെഷനുകളിൽ കേരളത്തിന്റെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നവരും, ആരോഗ്യപ്രവർത്തകരും  പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കോൺഫറൻസ് സംഘാടകസമിതിക്കു വേണ്ടി കൺവീനർ ഡോ. രാഖി തിമോത്തി നന്ദി പറഞ്ഞു.