ബദിയടുക്ക പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ എൻഡോസൾഫാൻ ദുരിതബാധിത രോഗികളുടെ വീടുകൾ ജില്ലാ കളക്ടർ ഡി.സജിത് ബാബു സന്ദർശിച്ചു. കുമാരമംഗലത്തെ വിഷ്ണുപ്രിയ, പുതുക്കോളിയിലെ അനിത, കുൺിക്കാനയിലെ സൂസന്ന എന്നി എൻഡോസൾഫാൻ രോഗികളെ നേരിൽ കാണുകയും മാതാപിതാക്കളോട് രോഗവിവരങ്ങൾ ആരായുകയും തുടർന്നും ആവശ്യമായ സേവനങ്ങൾ ഉറപ്പ് വരുത്തുമെന്നും കളക്ടർ പറഞ്ഞു. എൻഡോസൾഫാൻ ഡെപ്യുട്ടി കളക്ടർ ജയലക്ഷ്മി, എൻഡോസൾഫാൻ വിക്ടിംസ് റീഹാബിലിറ്റേഷൻ പ്രൊജക്ട് എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.രാമൻസ്വാതി വാമൻ എന്നിവർ ജില്ലാ കളക്ടറെ അനുഗമിച്ചു.