മഹാപ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ചെങ്ങന്നൂരിലേക്ക് കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഏകദിന ശുചീകരണയാത്ര സംഘടിപ്പിച്ചു. ബാങ്ക് ഹെഢാഫീസില്‍ മാനേജിംഗ് ഡയറക്ടര്‍ ദേവദാസന്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ചീഫ് ജനറല്‍ മാനേജര്‍ കെ.സി.സഹദേവന്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ ഡോ.അനില്‍കുമാര്‍ എന്‍, മോഹനന്‍ കെ, റ്റി.വി.രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചെങ്ങന്നൂരിലെ മംഗലത്തും, വെണ്‍മണിയിലും ഉള്ള വീടുകളാണ് ശുചീകരിച്ചത്. ദേവദാസന്‍, കെ.സി.സഹദേവന്‍ എന്നിവര്‍ ചെങ്ങന്നൂരില്‍ നടന്ന പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്‍കി. ബാങ്കിലെ 45 ഓളം ജീവനക്കാരും അഞ്ച് ടെക്‌നിക്കല്‍ പ്രൊഫഷണലുകളും പരിപാടിയില്‍ പങ്കാളികളായി.
