സംസ്ഥാനത്തെ ഒ.ബി.സി. വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും കുടുംബ വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്തവരും, പരമ്പരാഗതമായി മണ്‍പാത്ര നിര്‍മ്മാണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ വ്യക്തികള്‍ക്ക് തൊഴില്‍ അഭിവൃദ്ധിക്കായി സംസ്ഥാന പിന്നാക്കവിഭാഗ വികസന വകുപ്പ് ധനസഹായം നല്‍കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ 29നകം ബന്ധപ്പെട്ട ഓഫീസുകളില്‍ ലഭ്യമാക്കണം. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലുള്‍പ്പെട്ടവര്‍ കോഴിക്കോട് മേഖലാ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും (മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍സ്റ്റേഷന്‍, കോഴിക്കോട് 673020) തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലയില്‍ ഉള്‍പ്പെട്ടവര്‍ എറണാകുളം മേഖലാ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും (മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍സ്റ്റേഷന്‍, രണ്ടാംനില, കാക്കനാട്, എറണാകുളം 682030) അപേക്ഷ അയക്കണം. കഴിഞ്ഞ വര്‍ഷം ലഭിച്ച അപേക്ഷകളില്‍ അര്‍ഹതയുള്ളവരെ ഈ വര്‍ഷം പരിഗണിക്കും. വിശദവിവരങ്ങള്‍ www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളില്‍ നിന്ന് ടെലിഫോണിലൂടെയോ നേരിട്ടോ ലഭ്യമാകും. ബന്ധപ്പെടേണ്ട നമ്പരുകള്‍ എറണാകുളം മേഖലാ ഓഫീസ് 0484-2429130, കോഴിക്കോട് മേഖലാ ഓഫീസ് 0495-2377786, ഇ-മെയില്‍ obcdirectorate@gmail.com.
