2022-23 അധ്യയന വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് ജനുവരി 21ന് എൽ.ബി.എസ് സെന്റർ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ എൽ.ബി.എസ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവയിൽ ഏതെങ്കിലും ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ രാവിലെ 11നകം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ അന്നേ ദിവസം ഫീസ് ഒടുക്കണം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ അതത് കോളേജുകളിൽ ജനുവരി 23 ന് വൈകിട്ട് 5 നകം പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.