എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടുമായി (ഇ.പി.എഫ്) ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇ.പി.എഫ്.ഒ.) സംഘടിപ്പിക്കുന്ന ജില്ലാതല ബോധവല്‍ക്കരണ ക്യാമ്പും സമ്പര്‍ക്കപരിപാടിയും ജനുവരി 27 രാവിലെ 9 മണിക്ക് മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും. ‘നിധി ആപ്‌കെ നികട്’ – അഥവാ ‘പി.എഫ്. നിങ്ങള്‍ക്കരികില്‍’ – എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള പി.എഫ്. അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ https://epfokkdnan.wixsite.com/epfokkdnan എന്ന സൈറ്റ് വഴിയോ ro.kozhikode@epfindia.gov.in എന്ന ഇ മെയില്‍ വഴിയോ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ അടിസ്ഥാനത്തില്‍ ആയിരിക്കും പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 – 2361293, 2767893.
