2022ലെ കേരള സകഹരണ സംഘ (മൂന്നാം ഭേദഗതി) ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി ജനുവരി 24നു രാവിലെ 10.30ന് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ വച്ച് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തെളിവെടുപ്പ് യോഗം ചേരും. സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ചെയർമാനായ സെലക്ട് കമ്മിറ്റി ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ, ജനപ്രതിനിധികൾ, സഹകാരികൾ, സഹകരണ ജീവനക്കാർ, സഹകരണ സ്ഥാപനങ്ങളിലെ ബോർഡ് മെമ്പേഴ്സ് എന്നിവരിൽ നിന്നും ബില്ലിലെ വ്യവസ്ഥകളിന്മേൽ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കും.2022ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബില്ലും ഇതു സംബന്ധിച്ച ചോദ്യാവലിയും നിയമസഭാ വെബ്സൈറ്റിൽ (www.niyamasabha.org) ലഭ്യമാണ്. ബില്ലിലെ വ്യവസ്ഥകളിന്മേൽ നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കുവാൻ താത്പര്യമുള്ളവർക്ക് യോഗത്തിൽ നേരിട്ടോ രേഖാമൂലമോ നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. നിർദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലമോ ഇ-മെയിലായോ (ഇ-മെയിൽ: legislation.kla@gmail.com) സമിതി ചെയർമാനോ നിയമസഭാ സെക്രട്ടറിക്കോ അയച്ചു കൊടുക്കാവുന്നതുമാണ്.