പ്രളയത്തി ല്‍ പൈതൃക ഗ്രാമമായ ആറന്മുളയിലെ കണ്ണാടി നിര്‍മാണ യൂണിറ്റുക ള്‍ക്ക് ഉണ്ടായ നാശനഷ്ടം സാംസ്‌കാരിക വകുപ്പിന്റെ എന്‍ജിനീയര്‍ തിട്ടപ്പെടുത്തി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി  സര്‍ക്കാരിന് നല്‍കുമെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു.പ്രളയത്തി ല്‍ ആറന്മുളയിലെ കണ്ണാടി നിര്‍മാണ യൂണിറ്റുക ള്‍ക്കുണ്ടായ നാശനഷ്‌നടം വിലയിരുത്തുന്നതിന്  സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ടി.ആര്‍ സദാശിവന്റെ നേതൃത്തി ല്‍ എത്തിയ സംഘത്തോടൊപ്പം വിവിധ യൂണിറ്റുകള്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു എംഎല്‍എ.
ജീവനോപാധി നഷ്ടമായ തൊഴിലാളികളുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് സാംസ്‌കാരിക വകുപ്പ് പ്രവര്‍ത്തിക്കുമെന്നും സംസ്ഥാനത്തെ പൈതൃകഗ്രാമങ്ങളെല്ലാം റൂറല്‍ ആര്‍ട്ട് ഹബ്ബിന്റെ ഭാഗമാക്കി സംരക്ഷിക്കുന്നതിനു ള്ള നടപടികള്‍ നടന്നുവരുകയാണെന്നും ഡയറക്ടര്‍ പറഞ്ഞു.
വിനോദസഞ്ചാരം, സാംസ്‌കാരികം, വ്യവസായം എന്നീ മൂന്ന് മേഖലകളിലും സാധ്യതയുള്ള ഒന്നാണ് ആറന്മുള കണ്ണാടി. രസം ഉപയോഗിച്ചുാക്കുന്ന കണ്ണാടികളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേക ലോഹക്കൂട്ടിലാണ് ആറന്മുള കണ്ണാടി നിര്‍മിക്കുന്നത്. വിശ്വബ്രാഹ്മണ ആറന്മുള മെറ്റല്‍ മിറര്‍ നിര്‍മാണ സൊസൈറ്റിയുടെ കീഴില്‍ 22 യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു്. ബഹുഭൂരിപക്ഷം യൂണിറ്റുകളും പൂര്‍ണമായും നശിച്ചു. കണ്ണാടി നിര്‍മാണത്തിനുപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും വെള്ളം കയറി നശിച്ചു.
സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്റെ നിര്‍ദ്ദേശ പ്രകാരമാണ് സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ സന്ദര്‍ശനത്തിന് എത്തിയത്. ആറന്മുള പുഞ്ചയില്‍ നിന്ന് മണ്ണെടുത്തായിരുന്നു കണ്ണാടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. പ്രളയത്തില്‍ പുഞ്ച ചെളി അടിഞ്ഞ് മണ്ണ് എടുക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. അതുകൊണ്ട് മാന്നാറില്‍ നിന്നും താല്‍ക്കാലികമായി മണ്ണ് കൊണ്ടുവന്ന് നിര്‍മാണം നടത്താനാണ് തീരുമാനം.