മന്ത്രിമാര്‍ എം.പി.മാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍, യോഗങ്ങള്‍, സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടികള്‍ എന്നിവയില്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവായി. ഇത്തരം പരിപാടികളില്‍ പ്ലാസ്റ്റിക് കുപ്പിവെള്ളം, പ്ലാസ്റ്റിക്/ഡിസ്‌പോസിബിള്‍ വസ്തുക്കളിലുള്ള ആഹാര, പാനീയ വിതരണം, ഫ്‌ളക്‌സ്, പ്ലാസ്റ്റിക്കിലും തെര്‍മോക്കോളിലുമുള്ള അലങ്കാരങ്ങള്‍ എന്നിവ കര്‍ശനമായി ഒഴിവാക്കി പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിക്കണമെന്നാണ് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവായത്.
