പരീക്ഷാഭവനില്‍ കമ്പ്യൂട്ടര്‍ പ്രോഗമറുടെ ഒഴിവില്‍ ബയോഡേറ്റ സഹിതം 10നകം അപേക്ഷിക്കാം. എം.സി.എ/ബി.ടെക് (ഐ.റ്റി/സി.എസ്), എം.എസ്.സി (ഐ.റ്റി/സി.എസ്) റഗുലര്‍/ഫുള്‍ടൈം കോഴ്‌സ് കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍ അംഗീകരിച്ചിട്ടുള്ളത്) ആണ് യോഗ്യത. കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്, ഡി.ബി.എം.എസ്, നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയില്‍ അറിവുണ്ടാവണം. പി.എച്ച്.പിയും അനുബന്ധ ഫ്രെയിംവര്‍ക്കും postgresql ഉപയോഗിച്ചുള്ള സോഫ്റ്റ്‌വെയര്‍ വികസനത്തില്‍ മൂന്നു വര്‍ഷത്തെ പരിചയം വേണം. വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷം. സമാന തസ്തികയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടാവണം. ജോയിന്റ് കമ്മീഷണര്‍, പരീക്ഷാഭവന്‍, പൂജപ്പുര എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ keralapareekshabhavan.in ല്‍ ലഭിക്കും.
