എല്ലാ വര്‍ഷവും മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സ്ത്രീകളുടെ ക്ഷേമത്തിനും ഉന്നമനത്തിനും ശാക്തീകരണത്തിനുമായി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നല്കുന്ന നാരി ശക്തി പുരസ്കാര്‍ ന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച സംസ്ഥാനങ്ങള്‍ /കേന്ദ്രഭരണ പ്രദേശങ്ങള്‍/ജില്ലാ പഞ്ചായത്ത്/ഗ്രാമ പഞ്ചായത്ത്/മററ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതു/സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍, സിവില്‍ സൊസൈറ്റി ഓര്ഗനൈസേഷന്, സ്ത്രീകളുടെ വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ അവാര്‍ഡുകളും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി ധീരമായി പ്രവര്‍ത്തിച്ചിട്ടുള്ള വനിതകള്‍ക്കായുള്ള അവാര്‍ഡുകളും സ്ത്രീകളുടെ ശാക്തീകരണത്തിനും ക്ഷേമത്തിനുമായി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന വനിതകള്‍ക്കായുള്ള അവാര്‍ഡുകളും നല്കുന്നു.
സ്ത്രീകളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി അഞ്ചു വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം. 25 വയസ്സ് പൂര്‍ത്തിയായിരിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രേഖകള്‍ സഹിതം സെപ്റ്റംബര്‍ 22നകം അതത് ജില്ലാ പ്രോഗ്രാം ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വനിത, ശിശുവികസന വകുപ്പിന്റെ വെബ്സൈറ്റായ www.swd.icds.gov.in-ല്‍ ലഭ്യമാണ്. സ്ത്രീശക്തി പുരസ്കാരം ഉള്‍പ്പെടെ ബന്ധപ്പെട്ട മേഖലയില്‍ മുന്‍വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭ്യമായവര്‍ ഈ അവാര്‍ഡിന് അപേക്ഷിക്കാന്‍ അര്‍ഹരല്ല.