മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീര കര്‍ഷകര്‍ക്കായി കൗ ലിഫ്റ്റ് യന്ത്രം നല്‍കി. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ സാലിം അധ്യക്ഷത വഹിച്ചു.

രോഗബാധ മൂലമോ അല്ലാതെയോ കിടന്നുപോയ ഉരുക്കളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കിടത്താനുള്ള യന്ത്രമാണ് കൗലിഫ്റ്റ് യന്ത്രം. വളര്‍ത്തുമൃഗങ്ങളെ അനായാസം ചികില്‍സിക്കാന്‍ കഴിയുന്ന കൗ ലിഫ്റ്റ് യന്ത്രം കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാണ്. പഞ്ചായത്തില്‍ മൂന്നിടങ്ങളിലായാണ് കൗ ലിഫ്റ്റ് യന്ത്രം സ്ഥാപിക്കുന്നത്. വാര്‍ഡ് മെമ്പര്‍മാരായ ഡയാന മച്ചാടോ, ശൈബാന്‍ സലാം, വെറ്ററിനറി ഡോക്ടര്‍ എം.കെ ശര്‍മ്മദ പ്രസാദ്, മൂപ്പൈനാട് ക്ഷീരസംഗം പ്രസിഡന്റ് മാത്യു ചെല്ലങ്കോട് തുടങ്ങിയര്‍ സംസാരിച്ചു.