സെലക്ഷന്‍ ട്രയല്‍

പട്ടികജാതി വകുപ്പിന് കീഴില്‍ തിരുവനന്തപുരത്ത് വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ. അയ്യങ്കാളി മെമ്മോറിയര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ 2023 – 24 അധ്യയന വര്‍ഷം 5,11 ക്ലാസുകളിലെ പ്രവേശനം (എസ് സി, എസ് ടി വിഭാഗത്തിലുളളവര്‍ക്കു മാത്രം) നടത്തുന്നതിന്റെ ഭാഗമായി ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 7 വരെ സെലക്ഷന്‍ ട്രയല്‍ നടക്കും. നിലവില്‍ 4,10 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ സ്‌കൂള്‍ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, ജാതി സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ (ലഭ്യമാണെങ്കില്‍) എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തിച്ചേരണം. അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനം ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും, പതിനൊന്നാം ക്ലാസിലെ പ്രവേശനം ജില്ലാതല കായിക ത്സരങ്ങളിലേതെങ്കിലും പങ്കെടുത്ത സര്‍ട്ടിഫിക്കറ്റിന്റെയും ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ് നടത്തുന്നത്. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാബത്ത അനുവദിക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യമുണ്ട്. സായ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുതലായ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഉയര്‍ന്ന നിലവാരത്തിലുള്ള കായിക പരിശീലന സൗകര്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍: 0471 2381601, 7012831236.

സെലക്ഷന്‍ ട്രയല്‍ നടക്കുന്ന സ്ഥലം തീയതി എന്ന ക്രമത്തില്‍ –
മുനിസിപ്പല്‍ സ്റ്റേഡിയം, കണ്ണൂര്‍ – ഫെബ്രുവരി 14, ഗവ. ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജ്, കോഴിക്കോട് – 15, സെന്റ് മേരീസ് കോളേജ്, സുല്‍ത്താന്‍ ബത്തേരി, വയനാട് – 16, വിഎംസിഎച്ച്എസ്, വണ്ടൂര്‍, മലപ്പുറം – 17, വിക്ടോറിയ കോളേജ്, പാലക്കാട് – 20, സെന്റ് തോമസ് തോപ്പ് സ്റ്റേഡിയം, തൃശൂര്‍ – 21, സേക്രഡ് ഹാര്‍ട്ട് കോളേജ്, തേവര, എറണാകുളം – 22, എസ് ഡി വി എച്ച് എസ് എസ്, ആലപ്പുഴ – 23, ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയം, കൊല്ലം – 24, സെന്‍ട്രല്‍ സ്റ്റേഡിയം, തിരുവനന്തപുരം – മാര്‍ച്ച് 4, മുനിസിപ്പല്‍ സ്റ്റേഡിയം, പത്തനംതിട്ട – 5, ഗവ. വി എച്ച് എസ് എസ്, വാഴത്തോപ്പ്, ഇടുക്കി – 6, മുനിസിപ്പല്‍ സ്റ്റേഡിയം, പാല, കോട്ടയം – 7

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവ്

പാറക്കടവ് ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള പാറക്കടവ്, ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ നിലവില്‍ ഉണ്ടായിട്ടുള്ളതും ഭാവിയില്‍ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അപേക്ഷിക്കുന്ന ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരും സേവന തല്‍പരതയുള്ളവരും മതിയായ ശാരീരികശേഷിയുള്ളവരും
2022 ജനുവരി ഒന്നിന് 18 വയസ്് പൂര്‍ത്തിയായിട്ടുള്ളവരും 46 വയസ് പൂര്‍ത്തിയാകാത്തവരുമായ വനിതകള്‍ക്ക് നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തില്‍ അപേക്ഷിക്കാം.

പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 3 വര്‍ഷത്തെ നിയമാനുസൃത വയസിളവിന് അര്‍ഹതയുണ്ട്. വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 10-ാം ക്ലാസ് വിജയിച്ചിരിക്കണം. ഹെല്‍പ്പര്‍ തസ്തികയിലേക്ക്
അപേക്ഷിക്കുന്നവര്‍ 10-ാം ക്ലാസ വിജയിക്കാത്തവരും എഴുതുവാനും വായിക്കുവാനും അറിയുന്നവരും ആയിരിക്കണം.

പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 16 മുതല്‍ 28 വൈകിട്ട് അഞ്ച് വരെ
പാറക്കടവ് ഐ.സി.ഡി.എസ്. പ്രോജക്റ്റ് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക പാറക്കടവ് ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ്, പാറക്കടവ് ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.

ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം

പ്രവര്‍ത്തന കാര്യക്ഷമത നേടുവാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റൂട്ട് ആയ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍്ഷിപ്പ് ഡവലപ്‌മെന്റ് (കെ.ഐ.ഇ.ഡി) ഏഴ് ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. 2023 മാര്‍ച്ച് 06 മുതല്‍ 14 വരെ കളമശ്ശേരിയില്‍ ഉള്ള കെ.ഐ.ഇ.ഡി. ക്യാമ്പസ്സില്‍ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത് . നിലവില്‍ സംരംഭം തുടങ്ങി 5 വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം.
ലീഗല്‍ ആന്റ് സ്റ്റാറ്റിയൂട്ടറി കംപ്ലയന്‍സ്, പാക്കേജിംഗ്, സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ്, വര്‍ക്കിംഗ് ക്യാപിറ്റല്‍ മാനേജ്‌മെന്റ്, അഡ്വാന്‍സ്ഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആന്റ് സ്‌ട്രെസ് മാനേജ്‌മെന്റ്, സ്‌കീമുകള്‍ തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തി യിരിക്കുന്നത്. 4,130/- രൂപ ആണ് ദിവസത്തെ പരിശീലനത്തിന്റെ ഫീസ് കോഴ്‌സ് ഫീ ,സെര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പടെ. താത്പര്യമുള്ളവര്‍ കെ.ഐ.ഇ.ഡിയുടെ വെബ്‌സൈറ്റ് ആയ www.kied.info ല്‍ ഓണ്‍ലൈനായി ഫെബ്രുവരി 20 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 0484 2532890/2550322/9605542061.