എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ട്രാന്‍സ് വ്യക്തിത്വങ്ങള്‍ക്കായുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ ഗ്രാമസഭ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സനിത റഹിം അധ്യക്ഷത വഹിച്ചു.

ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.കെ. ഉഷ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആസ്റ്റര്‍ മെഡ് സിറ്റിയിലെ ഡോ.വിഭ മുഖ്യാതിഥിയായി. കൊച്ചി സഹൃദയ ഡയറക്ടര്‍ ഫാദര്‍ ജോസ് മുഖ്യപ്രഭാഷണം നടത്തി.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ റാണിക്കുട്ടി ജോര്‍ജ്, ആശ സനില്‍, എം.ജെ. ജോമി, കെ.ജി.ഡോണോ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈനി ജോര്‍ജ്ജ്, എ.എസ്.അനില്‍കുമാര്‍, മനോജ് മൂത്തേടന്‍, ശാരദ മോഹന്‍, ഷൈമി വര്‍ഗീസ്, ലിസി അലക്‌സ്, റഷീദ സലീം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി. പ്രകാശ്, ഫിനാന്‍സ് ഓഫീസര്‍ ജോബി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.