മാനന്തവാടി നഗരസഭ പരിധിയില്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും മണ്ണിടിച്ചലിലും വീടുകള്‍, കടകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയ്ക്കു സംഭവിച്ച നാശനഷ്ടങ്ങളുടെ ഡിജിറ്റല്‍ അടിസ്ഥാന വിവര ശേഖരണം നടത്തുന്നതിന് വളണ്ടിയര്‍മാരെ ആവശ്യമുണ്ട്. സന്നദ്ധരായവര്‍ volunteers.rebuild.kerala.gov.in എന്ന വെബ്‌സൈറ്റില്‍ മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ സേവനം ചെയ്യാന്‍ സന്നദ്ധത അറിയിച്ച് രജിസ്റ്റര്‍ ചെയ്യണം. ക്യാമറയോടുകൂടിയ ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണ്‍ ഉളളവരായിരിക്കണം അപേക്ഷകര്‍.
