ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ തെരുവോര കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നു. സെപ്റ്റംബര്‍ ഏഴിന് വൈകിട്ട് മൂന്നിന് ബത്തേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിയില്‍ നഗരസഭ അദ്ധ്യക്ഷന്‍ ടി.എല്‍ സാബു തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. തെരുവോര കച്ചവടക്കാരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ബത്തേരി നഗരസഭ പരിധിയില്‍ സര്‍വ്വേ നടത്തി കണ്ടെത്തിയ 143 അധികൃത തെരുവോര കച്ചവടക്കാര്‍ക്കാണ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുക.