കോട്ടയം : 2023 – 24 വർഷത്തെ പത്താം ക്ലാസ് തുല്യതാ കോഴ്‌സിലേയ്ക്കും ഒന്നാം വർഷ ഹയർ സെക്കൻഡറി
തുല്യതാ കോഴ്‌സിലേയ്ക്കും അപേക്ഷ ക്ഷണിച്ചു.എഴാം ക്ലാസ് ജയിച്ച് ,17 വയസ് പൂർത്തിയായ ഏതൊരാൾക്കും പത്താം ക്ലാസ് തുല്യതാ കോഴ്‌സിൽ ചേരാം . 1950/- രൂപയാണ് ഫീസ്. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 100/- രൂപ അടച്ചാൽ മതി.പത്താം ക്ലാസ് വിജയിച്ച്, 22 വയസ് പൂർത്തിയായ ആർക്കും ഹയർ സെക്കൻഡറി ഒന്നാം വർഷ കോഴ്‌സിന് അപേക്ഷിക്കാം.

2600/- രൂപയാണ് ഫീസ്. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിലെ പഠിതാക്കൾ 300/- രൂപ അടച്ചാൽ മതി. ഭിന്നശേഷി വിഭാഗം പഠിതാക്കൾക്ക് ഫീസ് ഇളവ് ഉണ്ട് . 2023 മാർച്ച് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. 16 മുതൽ 31 വരെ 50 രൂപാ ഫൈനോടെയും , ഏപ്രിൽ 1 മുതൽ 29 വരെ 200 രൂപ സൂപ്പർ ഫൈനോടെയും ഓൺലൈനായി അപേക്ഷിക്കാം. പൊതു അവധി ദിവസങ്ങളിലാണ് പഠന ക്ലാസുകൾ ക്രമീകരിക്കുന്നത്. പാഠപുസ്തകങ്ങൾ സാക്ഷരതാ മിഷൻ നൽകും. പരീക്ഷ, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പരീക്ഷാഭവന്റെ ചുമതലയിലാണ്.