ക്രിസില്‍ റേറ്റിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്‍ഫോ പാര്‍ക്ക്. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ക്രി സില്‍ (ക്രെഡിറ്റ് റേറ്റിങ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫ് ഇന്ത്യ ലിമിറ്റഡ്) നല്‍കുന്ന റേറ്റിങ്ങിലാണ് എ മൈനസില്‍ നിന്ന് ഇന്‍ഫോ പാര്‍ക്ക് എ സ്റ്റേബിള്‍ അംഗീകാരത്തി ലേക്ക് ഉയര്‍ന്നത്.

സാമ്പത്തിക നിലയില്‍ കൃത്യമായ പുരോഗതി കാത്തുസൂക്ഷിക്കുകയും സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ പ്രൊജക്ടുകളിലേക്ക് കൃത്യമായി പണം ചെലവി ടുകയും ഭാവിയെ മുന്‍നിര്‍ത്തി പ്രൊജക്ടുകള്‍ നടപ്പാക്കുകയും ചെയ്യുന്നത് പരിഗണി ച്ചാണ് അംഗീകാരം. അമേരിക്കന്‍ സാമ്പത്തിക വിവര കമ്പനിയായ എസ് ആന്‍ഡ് പി ഗ്ലോബലിന്റെ ഉപസ്ഥാപനമായി 1987 ല്‍ സ്ഥാപിതമായ ക്രിസില്‍ റിസ്‌ക് ആന്‍ഡ് പോ ളിസി അഡ്‌വൈസറി സര്‍വീസുകള്‍ക്ക് പുറമേ റേറ്റിങ്ങ്, റിസര്‍ച്ച് സേവനങ്ങളും നല്‍കുന്നു. മികച്ച നിലയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന സ്ഥാപനം എന്ന നി ലയില്‍ ഇന്‍ഫോ പാര്‍ക്കിന് ഇത്തരത്തില്‍ വിശ്വസനീയമായ ഏജന്‍സിയില്‍ നിന്ന് റേറ്റിങ്ങ് ലഭിക്കുന്നത് അംഗീകാരമാണ്. ഇന്‍ഫോ പാര്‍ക്കിന്റെ സാമ്പത്തിക ഭദ്രത അടിവരയിടുന്നത് കൂടിയാണ് ക്രിസിലിന്റെ ഈ റേറ്റിങ്ങ്.

ധനകാര്യ രംഗത്തെ ഇന്‍ഫോ പാര്‍ക്കിന്റെ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീ കാരമായാണ് നേട്ടത്തെ കാണുന്നതെന്ന് ഇന്‍ഫോ പാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തി ല്‍ പറഞ്ഞു. ഇന്‍ഫോ പാര്‍ക്കിന്റെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ സുതാര്യമാണ്. പുരോഗമനപരമാണ് ഇന്‍ഫോ പാര്‍ക്കിന്റെ പ്രവര്‍ത്തനം. അഭിമാനാര്‍ഹമായ ഈ അംഗീകാരം മുന്നോട്ടുള്ള യാത്രയില്‍ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.