തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ കേന്ദ്ര കാർഷിക മന്ത്രാലയത്തിന് കീഴിലുള്ള നാളീകേര വികസന ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന പ്രോജക്ടിൽ പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവുണ്ട്. രണ്ട് വർഷത്തേക്കുള്ള താത്കാലിക ഒഴിവിൽ 55 ശതമാനത്തിൽ കുറയാതെ എം.എസ്.സി കെമസ്ട്രി/ പോളിമെർ കെമസ്ട്രി/ അനലറ്റിക്കൽ കെമസ്ട്രി പാസായവരെ വാക് ഇൻ ഇന്റർവ്യൂവിന് ക്ഷണിച്ചു. NET/GATE  യോഗ്യതകൾ അഭിലഷണീയം. വനിതകൾക്ക് മുൻഗണന. അപേക്ഷകർ 28ന് രാവിലെ 9.30ന് സർക്കാർ വനിതാ കോളേജിലെ രസതന്ത്ര വിഭാഗത്തിൽ എത്തണം.