അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി (ആത്മ) പാലക്കാട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നതും 750 ഓഹരി ഉടമകള്‍ ഉള്ളതുമായ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ക്ക് മൂല്യവര്‍ദ്ധനവ്, മാര്‍ക്കറ്റിങ്, കയറ്റുമതി തുടങ്ങിയവ നടത്തുന്നതിന് പ്രൊജക്ട് അടിസ്ഥാനത്തില്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി സാമ്പത്തിക സഹായം നല്‍കുന്നു. കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട്/ കമ്പനീസ് ആക്ട്, ചാരിറ്റിബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും 25 ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ളതും നടപ്പ് സാമ്പത്തിക വര്‍ഷം ധനസഹായം കൈപ്പറ്റാത്തതുമായ എഫ്.പി.ഒകള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം.
സബ്സിഡിയ്ക്ക് തുല്യമായതോ അതില്‍ കൂടിയ തുകയോ ബാങ്ക് ക്രെഡിറ്റുള്ള എഫ്.പി.ഒകള്‍ക്ക് മാത്രം ധനസഹായം അനുവദിക്കും. എഫ്.പി.ഒയില്‍ വനിതാ പ്രാതിനിധ്യം ഉണ്ടായിരിക്കണം. കമ്പനിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട്, ഓഹരി ഉടമകളുടെ എണ്ണം സംബന്ധിച്ച ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിന്റെ റിപ്പോര്‍ട്ട്, എഫ്.പി.ഒയുടെ പരിധിയില്‍ വരുന്ന കൃഷിയിടത്തിന്റെ വിസ്തൃതി സംബന്ധിച്ച് ബന്ധപ്പെട്ട കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ട് എന്നിവയും പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ഉള്‍പ്പെടുത്തി സ്പൈറല്‍ ബൈന്‍ഡ് ചെയ്ത രണ്ട് പകര്‍പ്പ് മാര്‍ച്ച് 31 നകം ആത്മാ പ്രൊജക്ട് ഡയറക്ടര്‍ക്ക് നല്‍കണമെന്ന് പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491-2571205.