വേനല്‍ കടുത്തതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ പൊന്മള പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള കണക്ഷനുകളില്‍ നിന്നും ദുരുപയോഗം തടയാന്‍ കേരളാ വാട്ടര്‍ അതോറിറ്റി മലപ്പുറം സെക്ഷനു കീഴിലുള്ള ആന്റി തെഫ്റ്റ് സ്‌ക്വാഡ് പരിശോധന നടത്തി. അസിസ്റ്റന്റ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ ഓവര്‍സിയര്‍, വാള്‍വ് ഓപ്പറേറ്റര്‍, മീറ്റര്‍ റീഡര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ചെടികള്‍ നനക്കുന്നതായും വാഹനങ്ങള്‍ കഴുകുന്നതായും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉപഭോക്തള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. പരിശോധന തുടരുമെന്നും ദുരുപയോഗവും മോഷണവും ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികളുണ്ടാവുമെന്നും അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.