ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ലോക ക്ഷയരോഗ ദിനാചരണം നടത്തി. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് മുഖ്യാതിഥിയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ് മുഖ്യ പ്രഭാഷണം നടത്തി. ഡി.പി.എം ഡോ. സമീഹ സൈതലവി ക്ഷയരോഗദിന സന്ദേശം നല്‍കി. കല്‍പ്പറ്റ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ എ.പി മുസ്തഫ ക്ഷയരോഗ നിവാരണ പ്രതിജ്ഞ ചൊല്ലികൊടുത്തു. ടി.ബി ബോധവത്ക്കരണ വീഡിയോ പ്രകാശനവും, ടി.ബി ചാമ്പ്യന്‍സ് പ്രഖ്യാപനവും ചലച്ചിത്ര താരം അബു സലീം നിര്‍വഹിച്ചു.
‘അതെ നമുക്ക് ക്ഷയരോഗത്തെ തുടച്ച് നീക്കാം’ എന്നതാണ് ഈ വര്‍ഷത്തെ ക്ഷയ രോഗദിനത്തിന്റെ പ്രമേയം. ചടങ്ങില്‍ ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ ടി.ബി ഓഫീസര്‍ ഡോ.കെ.വി സിന്ധു, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയ സേനന്‍, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.പി.എസ് സുഷമ, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡോ. സിന്ധു എം.ഡി, ഡോ. കൃഷ്ണപ്രിയ, തുടങ്ങിയവര്‍ സംസാരിച്ചു. വയനാട് നാട്ടുകൂട്ടം അവതരിപ്പിച്ച കുറവരശുകളി, ഗവ. നേഴ്സിംഗ് സ്‌കൂള്‍ വിംസ് നേഴ്സിംഗ് കോളജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിപ്പിച്ച ഫ്ളാഷ് മോബ്, മോണോ ആക്ട് എന്നിവ പരിപാടിക്ക് മിഴിവേകി. ബുള്ളറ്റ് റാലി കല്‍പ്പറ്റ എസ്.എച്ച്. ഒ പി.എന്‍ ഷൈജു ഫ്ലാഗ് ഓഫ് ചെയ്തു.