കുമരകത്തു നടക്കുന്ന ജി20 സമ്മേളനവുമായി ബന്ധപ്പെട്ട് കുമരകം സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നതിനാൽ മാർച്ച് 27 മുതൽ ഏപ്രിൽ പത്തുവരെ ആശുപത്രി കോമ്പൗണ്ടിനുള്ളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചു. ആശുപ്രതിയിലെത്തുന്ന വാഹനങ്ങൾക്ക് ആശുപത്രിയുടെ പിന്നിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു.