മൃഗസംരക്ഷണ വകുപ്പിന്റെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവന പദ്ധതിയില്‍ ഡ്രൈവര്‍ കം അറ്റന്റര്‍ തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച മാര്‍ച്ച് 27 ന് രാവിലെ 11 മുതല്‍ 12 വരെ വയനാട് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ എഴാം ക്ലാസ് വിജയിച്ചവരും എല്‍.എം.വി ലൈസൻസുളളവരും ആയിരിക്കണം. താല്‍ പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, അംഗീകൃത തിരിച്ചറിയല്‍ രേഖ, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍: 04936 202292.
