തൃത്താല നിയോജകമണ്ഡലത്തിലെ റോഡുകളുടെ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍ദേശിച്ചു. ഫണ്ട് അനുവദിക്കപ്പെട്ടിട്ടുള്ള പ്രവൃത്തികളുടെ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കാനും നിര്‍ദേശം നല്‍കി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പി.ഡബ്ല്യു.ഡി – കെ.ആര്‍.എഫ്.ബി റോഡ് അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തൃത്താല നിയോജകമണ്ഡലത്തില്‍ ഫണ്ട് ലഭ്യമാവുകയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വിവിധ ഘട്ടങ്ങളിലുമുള്ള റോഡുകളുടെയും പൊതുമരാമത്ത് കെട്ടിടങ്ങളുടെയും അവലോകന യോഗമാണ് നടന്നത്. യോഗത്തില്‍ പൊതുമരാമത്ത് പദ്ധതികളുടെ മേല്‍നോട്ട ചുമതലയുള്ള നോഡല്‍ ഓഫീസര്‍ ദീപു, റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജയശ്രീ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍, കെ.ആര്‍.എഫ്.ബി ഉദ്യോഗസ്ഥര്‍, കെ.എസ്.ടി.പി ഉദ്യോഗസ്ഥര്‍, വിവിധ റോഡുകളുടെ കരാറുകാര്‍, തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രിയുടെ സ്റ്റാഫുകള്‍ എന്നിവര്‍ പങ്കെടുത്തു.