വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളും രാഷ്ട്രീയ പ്രതിനിധികളും കാര്‍ഷിക സംഘടനകളും പൗര പ്രമുഖരും പങ്കെടുക്കുന്ന ആശയ സംവാദ സദസ്സായ വന സൗഹൃദ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ 2 ന് രാവിലെ 10.30 ന് മാനന്തവാടിയില്‍ നിര്‍വഹിക്കും. മാനന്തവാടി സെന്റ് പാട്രിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന വന സൗഹൃദ സദസ്സില്‍ വനം മന്ത്രി എ.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു എം.എല്‍.എ, ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, സി.സി.എഫ് നോര്‍ത്തേണ്‍ സര്‍ക്കിള്‍ കെ.എസ് ദീപ, വനം വകുപ്പ് നോര്‍ത്ത് റീജിയണ്‍ ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോയല്‍, വനംവകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി എം.എല്‍.എ ഒ.ആര്‍ കേളു ചെയര്‍മാനായും സി.സി.എഫ് നോര്‍ത്തേണ്‍ സര്‍ക്കിള്‍ കെ.എസ് ദീപ കണ്‍വീനറുമായുള്ള 23 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ഏപ്രില്‍ 2 മുതല്‍ 28 വരെ സംസ്ഥാനത്തുടനീളം വന സൗഹൃദ സദസ്സുകള്‍ സംഘടിപ്പിക്കും. സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ജനപ്രതിനിധികള്‍, വകുപ്പുപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
