കോരപ്പുഴയിൽ എക്കൽ മണ്ണുകൾ നീക്കം ചെയ്യുന്ന ഡിസില്‍റ്റ് പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനം. വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

റിംഗ് ബണ്ട് നിര്‍മ്മാണം ഉള്‍പ്പെടെ നിര്‍ദേശിച്ച പ്രവൃത്തികള്‍ എത്രയും വേഗം പൂർത്തിയാക്കണമെന്ന് കരാറുകാരന് നിര്‍ദ്ദേശം നല്‍കി. ഇതുവരെയുള്ള പ്രവൃത്തിയുടെ അളവ് നിശ്ചയിക്കുന്നതിനായി ഹൈഡ്രോ ഗ്രാഫിക് സര്‍വേ നടത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിനും നിര്‍ദ്ദേശം നല്‍കി. വെള്ളിയാഴ്ചക്കകം പ്രവൃത്തികള്‍ തുടങ്ങണം. കാലവര്‍ഷത്തിന് മുൻപ് പുഴയില്‍ അടിഞ്ഞു കൂടിയ എക്കല്‍ വേഗത്തില്‍ നീക്കം ചെയ്യാനും യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. കാനത്തിൽ ജമീല എം എൽ എ സന്നിഹിതയായിരുന്നു.

യോഗത്തിൽ ജില്ലാ കലക്ടര്‍ എ. ഗീത അധ്യക്ഷത വഹിച്ചു. ഇറിഗേഷന്‍ നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ബാലകൃഷ്ണന്‍ എം, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാലു സുധാകരന്‍, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ ഫൈസല്‍ കെ, അസിസ്റ്റന്റ് എഞ്ചിനീയര്‍ സരിന്‍ പി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുധീര്‍ കൃഷ്ണന്‍ ബി.കെ, കരാർ കമ്പനി പ്രതിനിധി, കോരപ്പുഴ സംയുക്ത സംരക്ഷണ സമിതി പ്രതിനിധി, തുടങ്ങിയവർ പങ്കെടുത്തു.