ആലപ്പുഴ:വെളളംകയറിയിറങ്ങിയതിനെ തുടർന്ന് കിണറുകൾ, തോടുകൾ, മറ്റ്ജല സ്രോതസ്സുകൾഎന്നിവമലിനമായി വയറിളക്ക രോഗങ്ങൾഉാകാനുളള സാധ്യതയു്. ഈ സാഹചര്യത്തിൽ വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഓ അറിയിച്ചു. തിളപ്പിച്ചാറിയവെളളംമാത്രംകുടിക്കുക. ഭക്ഷണംകഴിക്കുന്നതിനു മുമ്പും മലവിസർജനത്തിനുശേഷവും കൈകൾസോപ്പുപയോഗിച്ച് കഴുകണം. പഴങ്ങളും പച്ചക്കറികളും നന്നായികഴുകിയശേഷം മാത്രം ഉപയോഗിക്കുക. കിണറുകൾക്ലോറിനേഷൻ നടത്തണം. തുറന്നുവെച്ചിരിക്കുന്നതും പഴകിയതുമായആഹാരസാധനങ്ങൾ കഴിക്കരുത്. കുഞ്ഞുങ്ങൾക്ക് കുപ്പിപ്പാൽ നൽകരുത്. പാത്രങ്ങൾ കഴുകുന്നതിനും വായ്കഴുകുന്നതിനും ക്ലോറിനേറ്റ്‌ചെയ്ത വെളളം ഉപയോഗിക്കണം. വയറിളക്കം കാലുടൻ ഒ.ആർ.എസ്‌ലായനി കുടിക്കാൻ തുടങ്ങുകയും ഏറ്റവും അടുത്തുളള പ്രാഥമികാരോഗ്യകേന്ദ്രത്തിൽചികിത്സതേടുകയുംവേണം. വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവ പാലിക്കണം. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾകർശനമായി പാലിക്കണം.