കാസർഗോഡ്: നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ ആര്‍.ഐ.ഡി.എഫ്- 20 ല്‍ ഉള്‍പ്പെടുത്തി കാസര്‍കോട് മണ്ണ് സംരക്ഷണ ഓഫീസ് മുഖാന്തിരം ചെമ്മനാട് പഞ്ചായത്തിലെ 4, 13 വാര്‍ഡുകളില്‍ പൂര്‍ണമായും 1, 2, 22, 23 വാര്‍ഡുകളില്‍ ഭാഗീകമായും നടപ്പിലാക്കി വരുന്ന തായന്നൂര്‍ നീര്‍ത്തടത്തില്‍ കിണര്‍ റീചാര്‍ജ് യൂണിറ്റ് പ്രവൃത്തി സ്വന്തം കൃഷി ഭൂമിയില്‍ 90 ശതമാനം സബ്‌സിഡിയോടുകൂടി നടപ്പിലാക്കുന്നതിന് നീര്‍ത്തട പരിധിക്കുളളില്‍ വരുന്ന ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷകള്‍  ക്ഷണിച്ചു.  അപേക്ഷയോടൊപ്പം എറ്റവും പുതിയ കരം തീര്‍ത്ത രസീതിന്റെ കോപ്പിയും തിരിച്ചറിയല്‍  രേഖയുടെ കോപ്പിയും നല്‍കണം.  ഫോണ്‍: 8606733827, 04994 230353