സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പ്, കോച്ചിംഗ് അസിസ്റ്റന്റ്‌സ് പദ്ധതികളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 25 വരെ ദീര്‍ഘിപ്പിച്ചു. ഇതിനകം അപേക്ഷിച്ചിട്ടുളളവര്‍ക്ക് 25 വരെ തിരുത്തലുകള്‍ വരുത്താം. ഇത് സംബന്ധിച്ച് പിന്നീടുളള പരാതികള്‍ സ്വീകരിക്കില്ല. വിശദവിവരങ്ങള്‍ക്കും, ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും www.kswcfc.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
