മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന പരാതി പരിഹാര അദാലത്തുകളിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് അക്ഷയ കേന്ദ്രങ്ങൾക്കുള്ള സർവ്വീസ് ചാർജുകൾ നിശ്ചയിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഓരോ അപേക്ഷയ്ക്കും സർവ്വീസ് ചാർജ്ജ് 20 രൂപയായും, സ്കാൻ ചെയ്യുന്നതിന് പേജ് ഒന്നിന് മൂന്ന് രൂപയും, പ്രിന്റ് ചെയ്യുന്നതിന് പേജ് ഒന്നിന് മൂന്ന് രൂപയുമായാണ് സർവ്വീസ് ചാർജ് നിജപ്പെടുത്തിയിരിക്കുന്നത്.
