ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ആയുര്‍വേദ പാരാമെഡിക്കല്‍ കോഴ്‌സായ ആയുര്‍വേദ തെറാപ്പിസ്റ്റിന്റെ സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. എല്ലാ സര്‍ക്കാര്‍ ആയുര്‍വേദ കോളേജുകളിലും ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ www.ayurveda.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. പരീക്ഷ ഹാള്‍ ടിക്കറ്റുകള്‍ 17 മുതല്‍ അതത് പരീക്ഷാ സെന്ററില്‍ നിന്നും വിതരണം ചെയ്യും.
