ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ നിയന്ത്രണാധിതമായ സാഹചര്യമാണ് ജില്ലയിൽ തുടരുന്നതെന്ന് യോഗം വിലയിരുത്തി.

ആശുപത്രി സജ്ജീകരണങ്ങള്‍, ബെഡുകളുടെ എണ്ണം, ഓക്‌സിജന്‍ ലഭ്യത, മറ്റ് പ്രാഥമിക ഘടകങ്ങൾ തുടങ്ങിയവ യോഗത്തിൽ വിലയിരുത്തുകയും ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു.

ഓൺലൈനായി ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ് ശ്രീദേവി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.