സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെ എസ് ഐ ഡി സി) കമ്പനി സെക്രട്ടറി സ്ഥിരം തസ്തികയിലേക്ക് (1 ഒഴിവ്-ജനറല്‍) അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയില്‍ അംഗത്വം ഉള്ളവരായിരിക്കണം. എല്‍.എല്‍.ബി ബിരുദം അഭികാമ്യം. ബന്ധപ്പെട്ട തസ്തികയില്‍ 15 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങള്‍, എന്‍.ബി.എഫ്.സി എന്നിവയില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം. ലീഗല്‍, കോര്‍പറേറ്റ് വിഷയങ്ങള്‍, കമ്പനി നിയമപ്രകാരമുള്ള റിട്ടേണ്‍ ഫയലിങ്ങ് അനുബന്ധ നിയമങ്ങള്‍, ബോര്‍ഡ്/കമ്മിറ്റി/മീറ്റിങ്/ സര്‍ക്കാര്‍ ഏജന്‍സികളുമായുള്ള ഏകോപനം എന്നിവയില്‍ അവഗാഹം ഉണ്ടായിരിക്കണം. ശമ്പള സ്‌കെയില്‍ 85000-117600. ഡിഎ, എച്ച്ആര്‍എ, സിപിഎഫ്/എന്‍പിഎസ്, ലീവ് സറണ്ടര്‍, മെഡിക്കല്‍ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് 2023 മെയ് മൂന്നിന് 55 വയസ് കവിയരുത്. നിശ്ചിത യോഗ്യതയുള്ളവര്‍ ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും തിരുവനന്തപുരം സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റിന്റെ (സി.എം.ഡി) kcmd.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2023 മെയ് മൂന്ന് വൈകീട്ട് അഞ്ച് വരെ.