കേരള നിയമസഭയുടെ പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമം സംബന്ധിച്ച സമിതി 2023 ഏപ്രിൽ മാസം 19-ാം തീയതി ബുധനാഴ്ച രാവിലെ 10 മണിക്ക് പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. സമിതിയുടെ പരിഗണനയിലുള്ളതും പത്തനംതിട്ട ജില്ലയിൽ നിന്നും ലഭിച്ചിട്ടുള്ളതുമായ പരാതികളിന്മേൽ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്ന് തെളിവെടുപ്പ് നടത്തും. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ സംബന്ധിച്ച് വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും ഹർജികൾ/ നിവേദനങ്ങൾ സ്വീകരിക്കുന്നതാണ്. യോഗാനന്തരം സമിതി മൂഴിയാർ വനമേഖലയിൽ അധിവസിക്കുന്ന നൊമാഡിക് മലമ്പണ്ടാര വിഭാഗത്തിലെ കുടുംബങ്ങളെ സന്ദർശിക്കുന്നതുമാണ്.

സമിതി മുമ്പാകെ ഹർജികളും നിവേദനങ്ങളും നൽകുവാൻ താത്പര്യമുള്ള വ്യക്തികൾക്കും സംഘടനാ പ്രതിനിധികൾക്കും യോഗത്തിൽ ഹാജരായി സമിതി അദ്ധ്യക്ഷനെ അഭിസംബോധന ചെയ്ത് ഹർജികൾ/ നിവേദനങ്ങൾ നേരിട്ട് സമർപ്പിക്കാവുന്നതാണ്.