ജില്ലാ പഞ്ചായത്തിന്റെ മിനി വ്യവസായ എസ്റ്റേറ്റുകളില്‍ ഒഴിവുള്ള വ്യവസായ ഷെഡ്ഡുകള്‍ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിലുള്ള വനിതകള്‍ക്ക് അനുവദിക്കുന്നതിനുള്ള കരീപ്ര, പത്തനാപുരം മിനി വ്യവസായ എസ്റ്റേറ്റുകളിലെയും ജനറല്‍ വനിതാ വിഭാഗത്തിലുള്ള കരീപ്ര വ്യവസായ എസ്റ്റേറ്റി ലേയും ഷെഡ്ഡുകളാണ് അനുവദിക്കുന്നത്. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ പദ്ധതിരേഖ, തിരിച്ചറിയല്‍ രേഖകള്‍ സഹിതം ഏപ്രില്‍ 29നകം ജില്ലാ പഞ്ചായത്തിലോ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ക്കോ സമര്‍പ്പിക്കണം. ഫോണ്‍- 0474 2748395.