സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ ഹ്രസ്വകാല ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകള്‍ സംഘടിപ്പിക്കുന്നു. കുക്കറി, ഫുഡ് ആന്‍ഡ് ബവറേജ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍ തുടങ്ങിയവയിലാണ് പരിശീലനം. സ്ത്രീകള്‍ക്ക് മാത്രമാണ് പരിശീലനത്തിന് അര്‍ഹത. പ്രായപരിധി 18 വയസ്. അപേക്ഷാഫോം ഇന്‍സ്റ്റിറ്റ്യൂട്ട് വഴി നേരിട്ട് ലഭിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മേയ് അഞ്ചിനു വൈകീട്ട് അഞ്ചു മണി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2728340.