കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രാലയം ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡ്‌വൈസറി ബോര്‍ഡിന്റെ ശുപാര്‍ശയനുസരിച്ച് 328 ഇനം കോംബിനേഷന്‍ മരുന്നുകളുടെ ഉത്പാദനം, വില്‍പ്പന, വിതരണം, ഉപയോഗം എന്നിവ നിരോധിച്ച് ഉത്തരവായി. ഗസറ്റ് വിജ്ഞാപനങ്ങള്‍ www.dc.kerala.gov.in എന്ന വെബ്‌സൈറ്റിലും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ എല്ലാ/മേഖലാ ഓഫീസുകളിലും ലഭിക്കും.
സംസ്ഥാനത്തെ ചില്ലറ/മൊത്ത മരുന്നു വ്യാപാര സ്ഥാപനങ്ങള്‍, ആശുപത്രി ഫാര്‍മസികള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍ എന്നിവ ഉത്തരവ് പാലിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍്രേടാളര്‍ അറിയിച്ചു.