സംസ്ഥാന സഹകരണ യൂണിയന്‍’ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ- ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) സൗജന്യമായി നടത്തുന്ന മൂന്നു മാസത്തെ ജൂനിയര്‍ മാര്‍ക്കറ്റിംഗ് അസോസിയേറ്റ്, അക്കൗണ്ടിംഗ് അസിസ്റ്റന്റ് വിത്ത് റ്റാലി, അക്കൗണ്ടിംഗ് എന്നീ റസിഡന്‍ഷ്യല്‍ കോഴ്‌സുകളിലേയ്ക്ക് നവംബര്‍ 20ന് രാവിലെ 10 മുതല്‍ നെയ്യാര്‍ഡാമിലെ കിക്മ ക്യാമ്പില്‍ അഭിമുഖം നടത്തും.
18നും 35നും മധ്യേ പ്രായമുളള പ്ലസ് ടു വിജയിച്ചവര്‍ക്ക്  പങ്കെടുക്കാം.  അപേക്ഷ www.kicmakerala.in വെബ്‌സൈറ്റിലും കിക്മ ഓഫീസിലും ലഭ്യമാണ്.  നേരത്തെ അപേക്ഷിക്കാത്ത യോഗ്യതയുളള വിദ്യാര്‍ത്ഥികള്‍ക്കും  പങ്കെടുക്കാം.  ഫോണ്‍: 8547618290, 9995302006.