കൊച്ചി: പ്രളയ ബാധിതര്‍ക്കുള്ള 10,000 രൂപയുടെ ആശ്വാസ ധനസഹായം ജില്ലയില്‍ അര്‍ഹതപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും വിതരണം ചെയ്തതായി ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. 1,61,138 കുടുംബങ്ങള്‍ക്കാണ് ജില്ലയില്‍ ധനസഹായം നല്‍കിയത്.  1,68,298 കുടുംബങ്ങളെ പ്രളയ ബാധിതരായി നേരത്തെ കണ്ടെത്തിയിരുന്നു.   തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് നടത്തിയതിനു ശേഷം ബാക്കിയുള്ള വര്‍ക്കുള്ള ധനസഹായം വിതരണം ചെയ്യും. അര്‍ഹതയുണ്ടായിട്ടും ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയതായി ആക്ഷേപമുള്ളവര്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍ ക്ക് പരാതി നല്‍കണം. പരാതിയില്‍ ലഭിക്കുന്ന മുറയ്ക്ക് ഓരോ പരാതിയിലും വിശദ അന്വേഷണം നടത്തി ഉടനടി പരിഹാരം കാണും.
പ്രളയത്തെ തുടര്‍ന്ന് ജില്ലയില്‍ 28 പേരാണ് മരിച്ചത്. ഇതില്‍ 26 പേരുടെ കുടുംബാംഗങ്ങള്‍ക്ക് നാലുലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു. തഹസില്‍ദാരുടെ വിശദ അന്വേഷണത്തിന് ശേഷം ബാക്കി രണ്ടുപേരുടെ കുടുംബങ്ങള്‍ക്കും പണം വിതരണം ചെയ്യും.
ജില്ലയില്‍ ബാക്കിവന്ന സ്‌പെഷ്യല്‍ കിറ്റുകള്‍ പറവൂര്‍ താലൂക്കിലെ 12 വില്ലേജുകളിലെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ ജില്ലാകലക്ടര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. അരിയും പഞ്ചസാരയും അടങ്ങുന്ന കിറ്റ് ഇന്നലെ (സെപ്റ്റംബര്‍ 15) 11,391 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു.  കിറ്റ് വിതരണം പറവൂര്‍ താലൂക്കില്‍ ഇന്നും ( സെപ്റ്റംബര്‍ 16) തുടരും.
  പറവൂരില്‍ 1100 കുടുംബങ്ങള്‍ക്കും, ചേന്ദമംഗലത്ത് 1,253 കുടുംബങ്ങള്‍ക്കും, ഏലൂര്‍ 822, ആലങ്ങാട് 815, വടക്കേക്കര 1,057, കുന്നുകര 618, പുത്തന്‍വേലിക്കര 1735, വരാപ്പുഴ 745, ഏഴിക്കര 962, കടുങ്ങല്ലൂര്‍ 329, കരുമാലൂര്‍ 825, കോട്ടുവള്ളി 1,130 കുടുംബങ്ങള്‍ക്കും ആണ് ഇന്നലെ (സെപ്റ്റംബര്‍ 15) കിറ്റുകള്‍ വിതരണം ചെയ്തത്.
 ആദ്യം എത്തുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തിലാണ് വിതരണം. നാളെ (സെപ്റ്റംബര്‍ 16) വിതരണം അവസാനിക്കും..  തെരഞ്ഞെടുത്ത 26 സ്‌കൂളുകള്‍വഴിയാണ് വിതരണം.
പറവൂരില്‍ സമൂഹം ഹൈസ്‌കൂള്‍, ജി.എല്‍.പി.സ്‌കൂള്‍ നന്ത്യാട്ടുകുന്നം, ചേന്ദമംഗലത്ത് ജി.എച്ച്.എസ്.എസ്.പാലിയംനട, ജി.യു.പി.എസ്.വടക്കുംപുറം, മൂത്തകുന്നത്ത് , ജി.എല്‍.പി.സ്‌കൂള്‍ വാവക്കാട്, എച്ച്.എം.വൈ.എച്ച്.എസ്.കോട്ടുവള്ളിക്കാട്, വരാപ്പുഴയില്‍ സെന്റ് മേരീസ് എല്‍.പി.എസ്. മുട്ടിനകം, ജി.എല്‍.പി.സ്‌കൂള്‍ ചിറക്കകം, വടക്കേക്കരയില്‍ എല്‍.പി.എസ്.കുഞ്ഞിത്തൈ, , ജി.എല്‍.പി.സ്‌കൂള്‍ ചിറ്റാറ്റുകര, ഏഴിക്കരയില്‍ ജി.എച്ച്.എസ്.ഏഴിക്കര, ജി.എല്‍.പി.സ്‌കൂള്‍ ഏഴിക്കര, ഏലൂരില്‍ ജി.എല്‍.പി.സ്‌കൂള്‍ ഏലൂര്‍, ജി.എച്ച്.എച്ച്.എസ്.പാതാളം, ആലങ്ങാട് ജി.എല്‍.പി.സ്‌കൂള്‍ പാനായിക്കുളം, ജി.എച്ച്.എസ്.എസ്.കൊങ്ങോര്‍പ്പിള്ളി, കടുങ്ങല്ലൂരില്‍ ജി.യു.പി.എസ്.കുറ്റിക്കാട്ടുകര, ജി.എല്‍.പി.സ്‌കൂള്‍ ഉളിയന്നൂര്‍, കുന്നുകരയില്‍ ജി.എല്‍.പി.സ്‌കൂള്‍ വയല്‍ക്കര, ജെ.ബി.എസ്.കുന്നുകര, കരുമാലൂരില്‍ ജി.എല്‍.പി.സ്‌കൂള്‍ മനക്കപ്പടി, സെറ്റില്‍മെന്റ് സ്‌കൂള്‍ ആലുവ, പുത്തന്‍വേലിക്കരയില്‍ ജി.എല്‍.പി.സ്‌കൂള്‍ ചാലാക്ക, പി.എസ്.എം.ജി.എല്‍.പി.എസ്.പുത്തന്‍വേലിക്കര, കോട്ടുവള്ളിയില്‍ ജി.യു.പി.എസ്.തത്തപ്പിള്ളി, ജി.യു.പി.എസ്.കോട്ടുവള്ളി എന്നിവയാണ് വിതരണകേന്ദ്രങ്ങള്‍.
രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറുമണിവരെ വിതരണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.  ബി.പി.എല്‍.കാര്‍ഡുടമകള്‍ വില്ലേജടിസ്ഥാനത്തില്‍ സാധനങ്ങള്‍ സ്‌കൂളുകളില്‍നിന്നും കൈപ്പറ്റണം.