ആലപ്പുഴ: മന്ത്രി ജി.സുധാകരൻ ലഭിച്ച ധനസഹായത്തിൽ പേര് വയ്ക്കാത്ത തുകയും. ഓഗസ്റ്റ് 30ന് ലഭിച്ച 1.10 ലക്ഷം രൂപയാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തയാളുടെ സംഭാവനയായി ലഭിച്ചത്. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് നൽകിയ 10 ലക്ഷം രൂപ പ്രസിഡന്റ് പ്രജിത്ത് കാരിക്കൽ മന്ത്രിക്ക് കൈമാറി. ആലപ്പുഴ ജില്ല പഞ്ചായത്ത് അംഗങ്ങളുടെ ഓണറേറിയം 2.16 ലക്ഷം രൂപ വൈസ് പ്രസിഡന്റ് ദലീമ ജോജോ മന്ത്രിക്ക് കൈമാറി. പുന്നപ്ര തെക്ക് പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികൾ അഞ്ച് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. വലുതും ചെറുതുമായി വിവിധ മേഖലകളിൽ നിന്ന് നൂറുകണക്കിന് പേരാണ് സഹായ ഹസ്തവുമായി എത്തിയത്.
