ആലപ്പുഴ: ഓണാഘോഷപരിപാടികൾ ഒഴിവാക്കി സാൻ അന്റോണിയോ യൂണൈററഡ് മലയാളി അസോസിയേഷന്റെ(സുമ) നേതൃത്വത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് 1.05 ലക്ഷം ഡോളർ (ഏകദേശം 75 ലക്ഷം രൂപ)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി മന്ത്രി ജി.സുധാകരന് കൈമാറി. ഇന്ത്യ അസോസിയേഷൻ ഓഫ് സാൻ അന്റോണിയോ, വലേറോ എനർജി കോർപറേഷൻ എന്നിവ ചേർന്നാണ് തുക നൽകിയത്. ഇതിനുള്ള ചെക്ക് സുമ സെക്രട്ടറി വിനോദ് മേനോൻ, ഐ.എ.എസ്.എ പ്രസിഡന്റ് ഗൗതം രാജൻ എന്നിവരാണ് അയച്ചത്.
