പത്തനംതിട്ട ജില്ലാ നെഹ്രു യുവകേന്ദ്ര 2017-18 വര്‍ഷത്തെ യൂത്ത് ക്ലബ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കായികം, കല, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, സാമൂഹ്യ ക്ഷേമം എന്നീ മേഖലകളില്‍ 2017ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് വരെയുള്ള പ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ സഹിതം നിശ്ചിത ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ജില്ലാ കളക്ടര്‍ ചെയര്‍മാനായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 25. കൂടുതല്‍ വിവരം കളക്ടറേറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന നെഹ്രു യുവകേന്ദ്രയുടെ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0468 2223640.
