അടൂര്‍ ഹോളിക്രോസ് ആശുപത്രിയിലെ ജീവനക്കാരും മാനേജ്‌മെന്റും ചേര്‍ന്ന് രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. ആശുപത്രിയിലെ ജീവനക്കാര്‍ നല്‍കിയ ശമ്പളത്തിന്റെ ഒരു ഭാഗവും മാനേജ്‌മെന്റിന്റെ സംഭാവനയും ചേര്‍ത്തുള്ള തുകയാണ് നല്‍കിയത്. ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ജാന്‍സി പടിക്കല്‍, സിസ്റ്റര്‍ മേരി വത്സ, ജീവനക്കാരുടെ പ്രതിനിധി ജോസ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹിന് കളക്ടറേറ്റിലെത്തി തുക കൈമാറി.
