പ്രളയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ ഇതുവരെ സമാഹരിച്ച തുക 4.41 കോടി രൂപയായി ഉയര്‍ന്നു. ഇന്നലെ മാത്രം 1.75 കോടി രൂപ ലഭിച്ചു. പത്തനംതിട്ട ടൗണ്‍ഹാളില്‍ നടന്ന ധനസമാഹരണ യോഗത്തില്‍ വിവിധ വകുപ്പുകള്‍ സമാഹരിച്ച 1.75 കോടി രൂപ ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് ഏറ്റുവാങ്ങി. വാര്‍ഡ് തലത്തില്‍ ഇന്നലെ ആരംഭിച്ച ജനകീയ ഗൃഹസന്ദര്‍ശന ധനസമാഹരണത്തിലൂടെ ലഭിച്ച ഫണ്ട് ഉള്‍പ്പെടാതെയുള്ള കണക്കാണിത്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ആണ് ഇന്നലെ ഏറ്റവും കൂടുതല്‍ തുക സംഭാവനയായി നല്‍കിയത്, 18,75,001 രൂപ. തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രി  ട്രസ്റ്റ് സമാഹരിച്ച 10 ലക്ഷം രൂപ ചെയര്‍മാന്‍ ജോര്‍ജ് കോശി മന്ത്രി മാത്യു ടി തോമസിനു നല്‍കി. ജിഎസ്ടി വകുപ്പ് 8,45,000 രൂപയും, പത്തനംതിട്ട നഗരസഭ 7,55,551 രൂപയും ഭക്ഷ്യസുരക്ഷാ വിഭാഗം 2,31,251 രൂപയും, ജില്ലാ സപ്ലൈ ഓഫീസ് ഒരു ലക്ഷം രൂപയും നല്‍കി. ക്ഷീര വികസന വകുപ്പ് 2,55,500 രൂപ നല്‍കി. റാന്നി ബ്ലോക്ക് പഞ്ചായത്ത് ഒരു ലക്ഷം രൂപയും പൊതുമരാമത്ത് നിരത്തു വിഭാഗം 1,70,000 രൂപയും നല്‍കി. കെഎസ്ഇബി 20000 രൂപയും മല്ലപ്പള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ 21000 രൂപയും നല്‍കി. ഐസിഐസിഐ ബാങ്ക് 55,000 രൂപ നല്‍കി.  പന്തളം ബ്ലോക്ക് പഞ്ചായത്ത് 386200 രൂപയും പൊതുമരാമത്ത് കെട്ടിട വിഭാഗം 1,65,000 രൂപയും ലീഗല്‍ മെട്രോളജി 1,26,500 രൂപയും നല്‍കി. ജില്ലാ രജിസ്ട്രാര്‍ 3,63,600 രൂപയും മൈനര്‍ ഇറിഗേഷന്‍ 1,43,000 രൂപയും പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ അഞ്ചു ലക്ഷം രൂപയും നല്‍കി. ജില്ലാ ലേബര്‍ ഓഫീസര്‍ 65,000 രൂപയും സപ്ലൈകോ 28500 രൂപയും റാന്നി തഹസീല്‍ദാര്‍ രണ്ടു ലക്ഷം രൂപയും മല്ലപ്പള്ളി തഹസീല്‍ദാര്‍ 6,32,500 രൂപയും കോഴഞ്ചേരി തഹസീല്‍ദാര്‍ 10,000 രൂപയും അടൂര്‍ തഹസീല്‍ദാര്‍ 1,73,000 രൂപയും സപ്ലൈകോ തിരുവല്ല 9500 രൂപയും നല്‍കി. മോട്ടോര്‍ വാഹന വകുപ്പ് 2,70,000 രൂപയും ടൗണ്‍ പ്ലാനിംഗ് വിഭാഗം 1,25,000 രൂപയും നല്‍കി.